ഒമാനിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി സിഡിഎഎ

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ ആഘാതം ബുധനാഴ്ച രാവിലെയും തുടർന്നു, ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മുസന്ദം, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദഖിലിയ, മസ്‌കറ്റ്, അൽ ദാഹിറ, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളെയാണ് ന്യൂനമർദം ഏറ്റവും കൂടുതൽ ബാധിച്ചത്.

ഡിസംബർ 28, 29 തീയതികളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് മുസന്ദം ഗവർണറേറ്റ് തീരങ്ങളിലും ഒമാൻ കടലിനും അറബിക്കടലിനും അഭിമുഖമായുള്ള തീരങ്ങളിൽ വേലിയേറ്റത്തിന് കാരണമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ട്വീറ്ററിലൂടെ അറിയിച്ചു.

വടക്കുപടിഞ്ഞാറൻ കാറ്റ് മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ പ്രകടമായ കുറവും അൽ-ബുറൈമി, അൽ-ദാഹിറ, അൽ-വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ പൊടിപടലങ്ങളും ഉണ്ടാക്കും.

മസ്‌കത്ത് ഗവർണറേറ്റിൽ വ്യത്യസ്‌ത തീവ്രതയിലുള്ള മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്‌വരകളിലും ജലസ്രോതസ്സുകളിലും അപകടത്തിൽപ്പെടാതെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.