ഷഹീൻ : ഒമാനിലേക്ക് സഹായ പ്രവാഹം

ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടങ്ങൾ സൃഷ്‌ടിച്ച സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒമാനിലേക്ക് സഹായ പ്രവാഹം. ഒമാൻ ചാരിറ്റബിൾ അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ആരംഭിച്ച donate.om പോർട്ടൽ വഴി ഇതുവരെ 2,00,000 ഒമാൻ റിയാൽ ആണ് സമാഹരിച്ചിട്ടുള്ളത്. ഇതിന് പുറമെ രാജ്യത്തെ വിവിധ ബാങ്കുകളും, കമ്പനികളും ചുഴലിക്കാറ്റിൽ ദുരിതം അനുഭവിച്ചവരുടെ പുനരധിവാസത്തിനായി ലക്ഷക്കണക്കിന് റിയാൽ ആണ് ഇതുവരെ സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്.