‘അമേര’ ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി

മസ്‌കറ്റ്: 1,082 യാത്രക്കാരുമായി അമേര ക്രൂസ് കപ്പൽ ഇന്ന് സലാല തുറമുഖത്തെത്തി. യാത്രക്കാരിൽ 696 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്.

“അമേര” യുടെ ടൂറിസ്റ്റ് പ്രോഗ്രാമിൽ ദോഫാർ ഗവർണറേറ്റിലെ പ്രധാന പുരാവസ്തു, വിനോദസഞ്ചാരം, ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്കുള്ള ടൂറുകളും സലാലയിലെ ബീച്ചുകളും പരമ്പരാഗത മാർക്കറ്റുകളുടെയും സന്ദർശനങ്ങൾ ഉൾപ്പെടുന്നു.

അതേസമയം, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ഒമാൻ കടൽ എന്നിവയെ അഭിമുഖീകരിക്കുന്ന രാജ്യത്തിന്റെ പ്രധാന സ്ഥാനം കാരണം നിരവധി ക്രൂസ് കപ്പലുകൾ വർഷം തോറും ഒമാൻ സുൽത്താനേറ്റിൽ എത്തിക്കൊണ്ടിരിക്കുകയാണ്.