
മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഈ ആഴ്ച അവസാനം അന്തരീക്ഷ ന്യൂനമർദം ബാധിക്കുമെന്നും ഇത് അടുത്ത ആഴ്ച ആദ്യം വരെ തുടരുമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദത്തിന്റെ നേരിട്ടുള്ള ആഘാതം മുസന്ദം ഗവർണറേറ്റിലായിരിക്കുമെന്നും ഇടയ്ക്കിടെ മഴയോടൊപ്പം ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒമാൻ സുൽത്താനേറ്റിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വരും ദിവസങ്ങളിൽ പർവതനിരകളിൽ മഞ്ഞ് രൂപപ്പെടുന്നതോടൊപ്പം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ഡയറക്ടറേറ്റ് ജനറൽ കൂട്ടിച്ചേർത്തു.
അതേസമയം മുസന്ദം ഗവർണറേറ്റിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ഇടവിട്ടുള്ള ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു.