സിവിൽ ഏവിയേഷൻ അതോറിറ്റി കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മസ്‌കത്ത്: ശനിയാഴ്ച മുതൽ മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി, സൗത്ത് അൽ ബത്തിന, അൽ ദാഹിറ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ് നൽകി.

“ഒമാനിലെ തീരപ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായും ഇത് 30 മില്ലീമീറ്ററിനും 50 മില്ലീമീറ്ററിനും ഇടയിൽ പ്രതീക്ഷിക്കുന്നതായും രാത്രിയിൽ മസ്‌കറ്റിലും അൽ ഹജർ പർവതത്തിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും സി‌എ‌എ അറിയിച്ചു. മഴക്കാലത്ത് വാടികളുടെ ഒഴുക്ക് കൂടുമ്പോൾ മുൻകരുതൽ എടുക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകി.