
മസ്കത്ത്: വിദ്യാഭ്യാസ മന്ത്രി ഡോ. മദിഹ അഹമ്മദ് അൽ ഷൈബാനിയും യുഎഇ വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് ബൽഹൂൽ അൽ ഫലാസിയും തമ്മിൽ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ ഒമാനും യുഎഇയും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം ഡോ. മദിഹ അഹമ്മദ് അൽ ഷൈബാനി അവലോകനം ചെയ്തു.
വിദ്യാഭ്യാസ മേഖലകളിലെ ധാരണാപത്രം (എംഒയു) പുതുക്കുന്നതിനും സംയുക്ത വിദ്യാഭ്യാസ സഹകരണം സജീവമാക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നതിനും നടപടികൾ കൈക്കൊള്ളാനും ഇരുപക്ഷവും സമ്മതിച്ചു.
സഹകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഇരു രാജ്യങ്ങളുടെയും വിദ്യാഭ്യാസ മേഖലയിലെ വൈദഗ്ധ്യവും അനുഭവവും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി.
യോഗത്തിൽ ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തു.