ഒമാനിൽ 121 തടവുകാർക്ക് മാപ്പ് നൽകി

മസ്‌കറ്റ്: 57 പ്രവാസികൾ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട 121 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് പ്രത്യേക മാപ്പ് നൽകി.

ജനുവരി 11-ന് സുൽത്താൻ അധികാരമേറ്റതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് മാപ്പ് അനുവദിച്ചത്.