
മസ്കത്ത്: നയതന്ത്രകാര്യ ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹർത്തി, യമനിലെ സ്വീഡിഷ് പ്രത്യേക പ്രതിനിധി പീറ്റർ സെംപ്നിയയുമായി കൂടിക്കാഴ്ച നടത്തി. യമൻ മേഖലയിലെ രാജ്യങ്ങൾക്കും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന രാഷ്ട്രീയ പരിഹാരത്തിലേക്കെത്താൻ യമൻ പാർട്ടികളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. യോഗത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.