ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വീടുകൾ നഷ്ടമായവർക്ക് 1000 റിയാൽ നഷ്ട പരിഹാരം നൽകുന്നു. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് ആണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി തല സമിതിയുടെ റിപ്പോർട്ട് തീരുമാന പ്രകാരമാണ് നടപടി. ആദ്യ ഘട്ട സഹായമായാണ് നഷ്ട പരിഹാര തുക ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.