
മസ്കത്ത്: മസ്കറ്റ് നൈറ്റ്സിൽ പ്രതീക്ഷിക്കുന്ന തിരക്ക് നേരിടാൻ അധിക ഗതാഗത പാതകൾ തുറന്ന് പദ്ധതി ആവിഷ്കരിച്ചതായി റോയൽ ഒമാൻ പോലീസിലെ ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് അറിയിച്ചു.
മസ്കറ്റ് നൈറ്റ്സ് പ്രവർത്തനങ്ങൾ കാരണം തിരക്ക് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലെ ഗതാഗത നിയന്ത്രണം പോലീസ് ഏറ്റെടുക്കുമെന്ന് റോയൽ ഒമാൻ പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ നാസർ അൽ കിണ്ടി പറഞ്ഞു.
പോലീസ് ഉപദേശവും മാർഗനിർദേശവും നൽകുമെന്നും ആവശ്യമെങ്കിൽ സഹായിക്കാൻ സിവിൽ ഡിഫൻസ് അംഗങ്ങളെ വിന്യസിക്കുമെന്നും ബ്രിഗേഡിയർ വ്യക്തമാക്കി. ഖുറം മേഖലയിലെ ഗതാഗതക്കുരുക്ക് തടയുന്നതിനായി പാർക്കിന്റെ തടാകവും സമീപവും ഉൾപ്പെടുന്ന ഒരു ഭാഗത്ത് മസ്കറ്റ് നൈറ്റ്സ് ഇവന്റ് നടത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ ഹിസ് എക്സലൻസി അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദി പറഞ്ഞു.
മസ്കറ്റ് നൈറ്റ്സ് ഇവന്റ് പുതിയതാണെന്നും മസ്കറ്റ് ഫെസ്റ്റിവൽ ഇവന്റുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും അൽ ഹമീദി വിശദീകരിച്ചു.
അൽ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാല് പ്രധാന സ്ഥലങ്ങളിലാണ് മസ്കറ്റ് നൈറ്റ്സ് 2023 ന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.