
മസ്‌കത്ത്: ആഗോള ഡേറ്റാബേസ് “നംബിയോ” അടുത്തിടെ പുറത്തിറക്കിയ ആഗോള കുറ്റകൃത്യ സൂചിക പ്രകാരം ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ സുൽത്താനേറ്റ് ഇടം നേടി.
19.7% കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയാണ് ഒമാൻ സുൽത്താനേറ്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനം നേടിയത്. ലോക രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്കിൽ 14 ശതമാനത്തോടെ ഖത്തറാണ് ഒന്നാം സ്ഥാനത്തുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് വെനസ്വേലയിലാണ്, പാപുവ ന്യൂ ഗിനിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
കൊലപാതകം, മോഷണം, കവർച്ച, ബലാത്സംഗം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളെയാണ് സൂചിക ആശ്രയിക്കുന്നത്. ഇത് പൂജ്യം മുതൽ 100 വരെയുള്ള ഒരു സ്കെയിലിൽ രാജ്യങ്ങളെ റാങ്ക് ചെയ്യുന്നു, ഒരു രാജ്യം പൂജ്യത്തോട് അടുക്കുന്നു എന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറ്റവും കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ ഒരു രാജ്യത്തിന്റെ മൂല്യനിർണ്ണയം 100-ലേക്ക് അടുക്കുമ്പോൾ ഈ നിരക്കുകൾ വർദ്ധിക്കുന്നു.