ഒമാനിൽ സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്കായി രെജിസ്ട്രേഷൻ ആരംഭിച്ചു

ഒമാനിൽ സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്കായി പ്രത്യേക രെജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചു. പ്രവാസികൾക്കും സന്നദ്ധ സേനയുടെ ഭാഗമാകാൻ കഴിയും. ഇതിനായി http://oco.org.om/volunteer/ എന്ന ലിങ്ക് വഴി രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഷഹീൻ ചുഴലിക്കാറ്റ് മാരക നാശനഷ്ടങ്ങൾ സൃഷ്‌ടിച്ച സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റുമാകും സേനയുടെ സേവനം പ്രയോജനപ്പെടുത്തുക.