
മസ്‌കത്ത്: പുകയിലയും നിരോധിത സിഗരറ്റുകളും കൈവശം വെച്ചതിന് സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ പ്രവാസി അറസ്റ്റിലായി. ഇയാൾക്കെതിരെ 2000 ഒമാൻ റിയാൽ പിഴ ചുമത്തി.
ബർകയിലെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ്, ഇൻസ്പെക്‌ഷൻ ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിച്ച്, നിരോധിത സിഗരറ്റുകൾ വിൽക്കുന്ന ഒരു പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
മരപ്പണി, അലങ്കാര മേഖലയിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പൗരനായ തൊഴിലാളി പുകയില വിൽക്കുന്നത് കണ്ട ഒരാളാണ് ഇത് റിപ്പോർട്ട് ചെയ്തത്. 1990 പായ്ക്കറ്റ് നിരോധിത സിഗരറ്റുകൾക്ക് പുറമെ ഇയാളുടെ പക്കൽ നിന്ന് 3640 ബാഗ് പുകയിലയും കണ്ടെത്തി.