
മസ്കത്ത്: ഒമാനിൽ സന്ദര്‍ശക വിസയില്‍ എത്തിയ മൂന്നര വയസുകാരി മരണമടഞ്ഞു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ നൗറിൻ ആണ് മരിച്ചത്. മസ്‌കത്ത് ഗൂബ്റയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
ഒമാൻ ബിഡ്ബിഡിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് അദ്ദേഹത്തിന്റെ അടുത്തെത്തിയത്. മാതാവ് – നുഷാഹത്ത് ഫൈസൽ. സഹോദരങ്ങൾ – ഫബ്ന നസ്‌ലി, റിൻഷ ഫാത്തിമ, നിയ ഫാത്തിമ. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.