മ​സ്ക​ത്ത്​ നൈ​റ്റ്​​സി​ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: ത​ല​സ്ഥാ​ന ന​ഗ​രിക്ക് ആ​ഘോ​ഷ​രാവേകി​ മ​സ്​​ക​ത്ത്​ നൈ​റ്റ്​​സി​ന്​ തു​ട​ക്കം. ഖു​റം നാ​ച്ചു​റ​ല്‍ പാ​ര്‍ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ര്‍ണ​ര്‍ സ​യ്യി​ദ് സ​ഊ​ദ് ബി​ന്‍ ഹി​ലാ​ല്‍ അ​ല്‍ ബു​സൈ​ദി ആഘോഷ രാവിന് തിരിതെളിച്ചു. ഖു​റം നാ​ച്ചു​റ​ൽ പാ​ർ​ക്ക്, അ​ൽ ന​സീം പാ​ർ​ക്ക്, ഒ​മാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ ​ഗ്രൗ​ണ്ട്, ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​ർ തുടങ്ങി നാ​ലു വേ​ദി​ക​ളി​ലാ​യാ​ണ്​ ഇ​ത്ത​വ​ണ ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഓ​രോ ഇ​ട​ങ്ങ​ളി​ലേ​ക്കും ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘാ​ട​ക​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ രാ​ത്രി പ​ത്തു വ​രെ​യാ​ണ്​ സന്ദർശകരെ അനുവദിക്കുന്നത്. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​മ​യ​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മായിരിക്കുമെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത വേ​ദി​ക​ളി​ല്‍ ലേ​സ​ര്‍, ഡ്രോ​ണ്‍ ഷോ​ക​ള്‍, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റും. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യം, പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഖു​റം മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ത​ട​യു​ന്ന​തി​ന്​ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ ശേ​ഷം വീ​ണ്ടും ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത് സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഏ​റെ ആ​വേ​ശം ന​ൽ​കിയി​ട്ടു​ണ്ട്​.