ഒമാൻ-ബ്രിട്ടൻ ബിസിനസ് കോൺഫറൻസ് ലണ്ടനിൽ സംഘടിപ്പിച്ചു

മസ്കത്ത്: വ്യാപാരമേഖലയിലെ പുതുസാധ്യതകൾ കണ്ടെത്തുന്നതിന് ലണ്ടനിൽ ഒമാൻ-ബ്രിട്ടൻ ബിസിനസ് കോൺഫറൻസ് സംഘടിപ്പിച്ചു. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, വിവിധ മേഖലകളെ പ്രതിനിധാനംചെയ്യുന്ന നിരവധി സർക്കാർ കമ്പനികളുടെയും പങ്കാളിത്തത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 180 ബ്രിട്ടീഷ് വ്യവസായ പ്രമുഖരാണ് വെസ്റ്റ് ലണ്ടൻ സർവകലാശാലയിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തത്.

ബ്രിട്ടീഷ് കമ്പനികൾക്ക് സുൽത്താനേറ്റിലെ പ്രമുഖ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കുകയാണ് കോൺഫറൻസ് ലക്ഷ്യമിടുന്നത്.

2022ൽ യുനൈറ്റഡ് കിങ്ഡവും ഒമാനും തമ്മിലുള്ള നിക്ഷേപ പങ്കാളിത്ത കരാർ ഒപ്പുവെച്ചിരുന്നു.

ഇതിന്‍റെ ഭാഗമായാണ് പരിപാടിയെന്ന് വെസ്റ്റ് ലണ്ടൻ സർവകലാശാലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ അറിയിച്ചു