നോർത്ത് അൽ ബത്തിന സീ ഫെസ്റ്റിവൽ സൊഹാറിൽ ഇന്ന് ആരംഭിക്കും

മസ്‌കത്ത്: സൊഹാർ വിലായത്തിലെ മണിയൽ പാർക്കിൽ നടക്കുന്ന നോർത്ത് അൽ ബത്തിന സീ ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങൾക്ക് ജനുവരി 28 ശനിയാഴ്ച തുടക്കമാകും. ഫെബ്രുവരി 25 വരെ ഫെസ്റ്റിവൽ തുടരും.

ഒരു മറൈൻ ഗ്രാമം, സമുദ്ര ശേഖരണങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും മ്യൂസിയം, കഥകളും സാഹസികതകളും പറയുന്ന ആഖ്യാതാക്കൾക്കുള്ള കൗൺസിൽ, വാണിജ്യ കപ്പലുകൾ, ഡൈവിംഗ്, മത്സ്യബന്ധന യാത്രകൾ, ഫോക്ക്‌ലോർ ടീമുകളുടെ പങ്കാളിത്തം എന്നിവയും മണിയൽ പാർക്കിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് നോർത്ത് അൽ ബതിന മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലും നോർത്ത് അൽ ബത്തിന സീ ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയർമാനുമായ എഞ്ചിനീയർ സുലൈമാൻ ബിൻ ഹമദ് അൽ സുനൈദി പറഞ്ഞു.

ഒമാൻ സുൽത്താനേറ്റിന്റെ പൗരാണിക സമുദ്ര ചരിത്രവും അതിന്റെ നാഗരികതയും പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ വ്യക്തമാക്കി.