ഒമാന്റെ ജിഡിപി 32 ബില്യൺ ഡോളറിലെത്തി

മസ്‌കറ്റ്: 2021 നെ അപേക്ഷിച്ച് 2022 സെപ്റ്റംബർ അവസാനം വരെ ഒമാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നിലവിലെ വിലയിൽ 30.4 ശതമാനം വർധിച്ച് 32 ബില്യൺ ഒമാൻ റിയാലായി ഉയർന്നു.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തിറക്കിയ ‘ത്രൈമാസ നാഷണൽ അക്കൗണ്ട്സ് ഇൻഡിക്കേറ്റേഴ്സ്’ റിപ്പോർട്ടിന്റെ ആദ്യ പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ളതും സ്ഥിരവുമായ വിലകളിലെ ഏറ്റവും പ്രധാനപ്പെട്ട സൂചകങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങളുടെ വളർച്ചാ നിരക്കുകൾ, 2022 സെപ്തംബർ അവസാനം വരെ ജിഡിപിയിൽ വർദ്ധനവിനെ പിന്തുണയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചകങ്ങൾ എന്നിവ പുതിയ റിപ്പോർട്ട് അവലോകനം ചെയ്യുന്നു.

നിലവിലെ വിലയിൽ 2022 സെപ്റ്റംബർ അവസാനം വരെ എണ്ണ പ്രവർത്തനങ്ങളുടെ ഉയർന്ന വളർച്ചാ നിരക്ക്, 2021 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 72.5 ശതമാനം വർദ്ധിച്ചതാണ് ഈ വർധനവിന് കാരണമായി വിദക്തർ ചൂണ്ടിക്കാട്ടുന്നത്.