ചികിത്സക്കായിപ്പോയ ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി

മസ്കത്ത്​: ചികിത്സക്കായി നാട്ടിൽ പോയ ആലപ്പുഴ സ്വദേശി നിര്യാതനായി. കായംകുളം ഭരണിക്കാവ് സ്വദേശി ‘നയന’ത്തിൽ ടി. രാജു (48) ആണ് മരിച്ചത്.

ബൗഷർ എൻ.എം.സി ആശുപത്രി ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് അസുഖ ബാധിതനായി നാട്ടിൽ പോയത്.

പിതാവ്​: തങ്കപ്പൻ. മാതാവ്: മണിയമ്മ. ഭാര്യ: സന്ധ്യ രാജു. മക്കൾ: നയൻ, നിഖിൽ, നയന