2022 ഡിസംബറോടെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.6 ദശലക്ഷത്തിലധികം വാഹനങ്ങൾ

മസ്കത്ത്: 2022 ഡിസംബർ അവസാനത്തോടെ ഒമാൻ സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1,603,376 ലെത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് (എൻസിഎസ്ഐ) ഈ കണക്ക് വ്യക്തമാക്കിയത്.

ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 79.4 ശതമാനവും സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനങ്ങളാണ്, ഇത് 1,273,791 ആയി ഉയർന്നപ്പോൾ വാണിജ്യ രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 238,512 ആയി, അതേസമയം ആകെ വാഹനങ്ങളുടെ 14.9 ശതമാനമായും ഉയർന്നു.

അതേസമയം, വാടക വാഹനങ്ങൾ 1.8 ശതമാനവുമായി 28,633 ലെത്തി. അതോടോപ്പം ടാക്സി വാഹനങ്ങളുടെ എണ്ണം 28,117 ആയി.

സർക്കാർ വാഹനങ്ങളുടെ എണ്ണം (സൈനിക വാഹനങ്ങൾ ഒഴികെ) 12,167 ഉം മോട്ടോർ ബൈക്കുകൾ 6,765 ഉം ആയി.

ഡ്രൈവിംഗ് ഇൻസ്ട്രക്ഷൻ വാഹനങ്ങളുടെ എണ്ണം 5,744 ഉം താൽക്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം (താൽക്കാലിക പരിശോധന, കയറ്റുമതി, ഇറക്കുമതി) 7,528 ആയി.

കൂടാതെ, കാർഷിക ട്രാക്ടറുകളുടെ എണ്ണം 1,280 ഉം നയതന്ത്ര സ്ഥാപന രജിസ്ട്രേഷനുള്ള വാഹനങ്ങൾ 839 ഉം ആയതായും കണക്കുകൾ സൂചിപ്പിക്കുന്നു.