ഒമാനിലെ പർവതപ്രദേശങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എയർലിഫ്റ്റ് ചെയ്തു

മസ്‌കത്ത്: വിലായത്ത് ഓഫ് റുസ്താഖിലെ പർവതപ്രദേശങ്ങളിലെ ജനങ്ങൾക്ക് റോയൽ എയർഫോഴ്‌സ് ഹെലികോപ്റ്റർ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു.

സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ വിലായത്ത് ഓഫ് റുസ്താഖിലെ പർവതപ്രദേശങ്ങളിലെ ജനങ്ങൾക്ക് കരമാർഗം എത്തിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒമാൻ റോയൽ എയർഫോഴ്‌സ് ഹെലികോപ്റ്ററിൽ സാധനങ്ങൾ എത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സുൽത്താന്റെ സായുധ സേനയും പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് വകുപ്പുകളും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം പൗരന്മാർക്ക് നൽകുന്ന വികസന സേവനങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം നൽകിയത്.