ശ​ക്ത​മാ​യ കാറ്റിൽ ആ​ദം-​തും​റൈ​ത്ത് റോ​ഡി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി

മ​സ്ക​ത്ത്​: ആ​ദം-​തും​റൈ​ത്ത് റോ​ഡി​ൽ ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന്​ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി. ഖ​റ്​​ൻ അ​ൽ അ​ലം പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ
ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി​യ​ത്. ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ
ആ​വ​ശ്യ​പ്പെ​ട്ടു. ക​ന​ത്ത കാ​റ്റി​ന്‍റെ ഫ​ല​മാ​യി മ​രു​ഭൂ​മി​യി​​ൽ​ നി​ന്ന്​ റോ​ഡി​ലേ​ക്ക്​ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടുകയായിരുന്നു. മണ്ണ് മാറ്റുന്ന യന്ത്രത്തിന്റെ സ​ഹാ​യ​ത്തോ​ടെ മ​ണ​ൽ നീ​ക്കാ​നു​ള്ള പ്ര​വൃ​ത്തികൾ ന​ട​ന്ന് വരികയാണ്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ റോ​ഡി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡ്​ ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.