
മസ്കത്ത്: ബെൽജിയത്തിൽ പുതുതായി ചുതലയേൽക്കുന്ന ഒമാൻ അംബാസഡർ അംഗീകാര പത്രങ്ങൾ കൈമാറി. ബ്രസൽസിൽ നടന്ന ചടങ്ങിൽ ഒമാൻ അംബാസഡർ റുവ ഇസ്സ അൽ സദ്ജലി ബെൽജിയം രാജാവ് ഫിലിപ് ലിയോപോൾഡ് ലൂയിസ് മേരിക്കാണ് യോഗ്യതാപത്രം സമർപ്പിച്ചത്.
അതോടൊപ്പം ഫിലിപ് രാജാവിനും ബെൽജിയത്തിലെ ജനങ്ങൾക്കും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ അംബാസഡർ കൈമാറി. അതേസമയം സുൽത്താനും ഒമാനി ജനതയ്ക്കുമുള്ള തന്റെ ആശംസകൾ അറിയിക്കാനും ബെൽജിയൻ രാജാവ് അംബാസഡറോടും ആവശ്യപ്പെട്ടു.