ഒമാനിൽ വിദേശികൾക്ക് ചൊവ്വാഴ്ച മുതൽ ഓക്സ്ഫോഡ്-ആസ്ട്ര സെനക്ക വാക്സിന്റെ ആദ്യ ഡോസ് നൽകിത്തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തറസൂദ് ആപ് വഴിയോ, Covid19.moh.gov.om എന്ന ലിങ്ക് വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും വാക്സിൻ സ്വീകരിക്കാനാവുക. വടക്കൻ ബാത്തിനയിലെ ഖാബൂറ, സുവൈഖ് വിലായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങൾ വഴി ബുധനാഴ്ച മുതൽ വാക്സിൻ നൽകും. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്ത് നിർത്തിവെച്ച കുത്തിവെപ്പ് നടപടികൾ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറിൽനിന്ന് നിരധി പേർക്ക് വാക്സിൻ നൽകി. പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവർക്ക് ഒന്ന്, രണ്ട് ഡോസ് എന്നിങ്ങനെ വ്യത്യാസമില്ലാതെ വാക്സിനെടുക്കാം. പ്രൃത്തിദിനങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് സമയം.