
മസ്കത്ത്: 27-ാമത് എഡിഷൻ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 22-ന് ആരംഭിക്കുന്നു. 32 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.
ഖൈർ ജലീസ്, അൽ ഫിഹർസ്, ദൈനംദിന സാംസ്കാരിക ബുള്ളറ്റിൻ എന്നിവയുൾപ്പെടെ നിരവധി മാധ്യമ പരിപാടികൾ പ്രദർശനത്തോടൊപ്പം സംഘടിപ്പിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി, മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ മീഡിയ കമ്മിറ്റി ചെയർമാനുമായ ഹിസ് എക്സലൻസി മുഹമ്മദ് ബിൻ സയീദ് അൽ ബലൂഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 533,063 ശീർഷകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും 32 രാജ്യങ്ങളിൽ നിന്നുള്ള 826 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടർ അഹമ്മദ് ബിൻ സൗദ് അൽ റവാഹി പറഞ്ഞു.
1194 പവലിയനുകളിലായി 165 സാംസ്കാരിക പരിപാടികളും 166 കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പുസ്തകമേളയുടെ സംഘാടക സമിതി വൈസ് ചെയർമാൻ അറിയിച്ചു. മാർച്ച് 4 നാണ് മേള അവസാനിക്കുന്നത്.