
മസ്കറ്റ്: അറബ് ഒട്ടക മൽസരങ്ങൾക്കായുള്ള വാർഷിക അൽ ബഷയർ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് തിങ്കളാഴ്ച അൽ ദഖിലിയ ഗവർണറേറ്റിലെ വിലായത്ത് ഓഫ് ആദത്തിലെ അൽ ബഷയർ ഒട്ടക റേസ്ട്രാക്കിൽ ആരംഭിച്ചു. ഫെബ്രുവരി 18 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.
ആറ് ദിവസങ്ങളിലായി 75 മത്സരങ്ങൾ നടക്കും. ‘ഹഗയേഗ്’ വിഭാഗത്തിന് അനുവദിച്ച 4 കിലോമീറ്റർ ദൂരത്തിൽ ആദ്യ ദിവസം 25 റൗണ്ടുകളാണ് ഉൾപ്പെട്ടത്.
അസീസ് അൽ ഒമ്രാനിയുടെ ഉടമസ്ഥതയിലുള്ള ‘ബതാഷാ’ ആണ് ആദ്യ റൗണ്ട് വിജയം നേടിയത്. രണ്ടാം റൗണ്ടിൽ സയീദ് അൽ ഹജ്രിയുടെ ഉടമസ്ഥതയിലുള്ള ‘അൽ വദ’ ഒന്നാം സ്ഥാനം നേടി. അവദ് അൽ ബലൂഷിയുടെ ഉടമസ്ഥതയിലുള്ള ‘മിഷേല’ മൂന്നാം റൗണ്ട് സ്വന്തമാക്കി.
അതേസമയം വാലിദ് അൽ റാഷിദിയുടെ ഉടമസ്ഥതയിലുള്ള ‘ഇൻതാർ’ നാലാം റൗണ്ടിൽ വിജയിച്ചു. ഹസാ അൽ ബർതാമാനിയുടെ ഉടമസ്ഥതയിലുള്ള ‘സാഹി’യാണ് അഞ്ചാം റൗണ്ട് നേടിയത്. ആറാം റൗണ്ടിൽ അഹമ്മദ് അൽ ദറേയുടെ ഉടമസ്ഥതയിലുള്ള ‘മഖാം’ ബഹുമതി കരസ്ഥമാക്കി. ഖമീസ് അൽ മുഖൈനിയുടെ ഉടമസ്ഥതയിലുള്ള ‘സബ’ ഏഴാം റൗണ്ടിൽ വിജയിച്ചു. എട്ടാം റൗണ്ടിൽ ജാബർ അൽ വാഹിബിയുടെ ഉടമസ്ഥതയിലുള്ള ‘വസൈഫ്’ ഒന്നാമതെത്തി. മുസാബ അൽ ബലൂഷിയുടെ ഉടമസ്ഥതയിലുള്ള ‘അൽ ദാബി’ ഒമ്പതാം റൗണ്ടിൽ ഒന്നാമതെത്തി.