
മസ്കറ്റ്: ശൂറാ കൗൺസിലിന്റെ പത്താം ടേം അംഗത്വത്തിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച.
കൗൺസിലിന്റെ അംഗത്വ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് ഇലക്ഷന്റെ വെബ്സൈറ്റ് (elections.om) വഴിയോ “Entekhab” ആപ്ലിക്കേഷൻ വഴിയോ അപേക്ഷ സമർപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
അതേസമയം സ്ഥാനാർത്ഥിത്വത്തിനായുള്ള സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ മുകളിൽ പറഞ്ഞവ ഒഴികെയുള്ള മാർഗ്ഗങ്ങളിലൂടെ സമർപ്പിക്കുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മന്ത്രാലയം അടിവരയിട്ട് വ്യക്തമാക്കി.