തുംറൈത്ത് വിലായത്തിൽ ദോഫാർ ശൈത്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചു

മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിൽ ദോഫാർ ശൈത്യകാല പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ദോഫാർ വിന്റർ പ്രവർത്തനങ്ങൾ ഫെബ്രുവരി 16 വ്യാഴാഴ്ച ആരംഭിച്ച് മാർച്ച് 4 ന് അവസാനിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു. കരകൗശല വ്യവസായങ്ങൾ, ലൈറ്റിംഗ് ഷോകൾ, കുട്ടികൾക്കുള്ള ഗെയിമുകൾ, ഓപ്പൺ സിനിമ, നാടക മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്നു. പരിപാടികളിൽ “നജ്ദ് തിയേറ്റർ”, “നജ്ദ് നൈറ്റ്സ് സ്ക്വയർ”, ടെലിസ്കോപ്പ് കോർണർ എന്നിവയും ഉൾപ്പെടുന്നു.