മസ്​കത്തിൽ ബസ് അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

മസ്കത്ത്​: മസ്‌കത്ത്​ ഗവർണറേറ്റിലുണ്ടായ ബസ്​ അപകടത്തിൽ നാല് പേർ ദാരുണാന്ത്യം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്​ ബസ് മറിഞ്ഞത്.

53 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.