
മസ്‌കറ്റ്: വിവിധ ഗവർണറേറ്റുകളിലെ നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫെബ്രുവരി 19 ഞായറാഴ്ച ചില റോഡുകളിൽ വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ ട്രക്കുകളുടെ സഞ്ചാരം നിരോധിക്കും.
മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ റോഡ് (മസ്‌കറ്റ് – ബിദ്ബിഡ് പാലം), അൽ ബത്തിന ഹൈവേ (മസ്‌കറ്റ് – ഷിനാസ്) എന്നീ റോഡുകളിലൂടെ 4:00 മുതൽ രാത്രി 10:00 വരെ ട്രക്കുകളുടെ സഞ്ചാരം നിരോധിക്കുമെന്ന് റോയൽ ഒമാൻ പോലീസും (ROP) ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷനും സംയുക്ത പ്രസ്തവാനയിലൂടെ അറിയിച്ചു.
അതേസമയം എല്ലാ ട്രക്ക് ഡ്രൈവർമാരും അവരുടെ സുരക്ഷയ്ക്കും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും മുകളിൽ സൂചിപ്പിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ ROP അഭ്യർത്ഥിച്ചു.