ഇസ്രഅ വൽ മിറാജ് അവധിക്കാലത്തും മുവാസലാത്ത് സേവനങ്ങൾ തുടരും

മസ്‌കത്ത്: അൽ ഇസ്‌റാ വൽ മിറാജിന്റെ ഔദ്യോഗിക അവധിക്കാലത്ത് മുവാസലാത്തിന്റെ സേവനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. മുവാസലാത്ത് ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“യാത്രകളും സമയവും നിരക്കുകളും www.mwasalat.om എന്ന ഞങ്ങളുടെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും കൂടുതൽ അന്വേഷണങ്ങൾക്ക്, ദയവായി 1551 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും മുവാസലാത്ത് കൂട്ടിച്ചേർത്തു.