ഒമാനിലെ ദുഖ്മിൽ നേരിയ ഭൂചലനം

ഒമാനിലെ ദുഖ്മിൽ ​ നേരീയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളപായമൊന്നുമില്ല. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 7.55നാണ്​ ദുഖ്മിൽ​ റിക്​ടർ ​സ്​കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്​. നേരിയ തോതിലുള്ള ശബ്​ദം അനുഭവപ്പെട്ടതായി പരിസരവാസികൾ പറഞ്ഞു.