അഡ്ഡ്രസ്സ്‌ മെൻസ് അപ്പാരൽ ഒമാനിൽ ആദ്യ ശാഖ ആരംഭിക്കുന്നു! അറബ് കമ്പനി മാസ്റ്റർ ഫ്രാൻഞ്ചൈസി കരാറിൽ ഒപ്പിട്ടു

മസ്കറ്റ്: പുരുഷ വസ്ത്രവിപണന രംഗത്ത് ജനങ്ങൾ വിശ്വാസമർപ്പിച്ച അഡ്രസ്സ് മെൻസ് അപ്പാരൽസ്‌ ശാഖ ഇനി ഒമാനിലും. ഒമാനിലെ മാക്രോ മാർട്ട് ഗ്രൂപ്പ് ചെയർമാൻ സാലിം അൽ ഖുസൈബിയും അഡ്രസ്സ് മെൻസ് അപ്പാരൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശംസുദ്ദീൻ നെല്ലറയും ഇതിനായുള്ള മാസ്റ്റർ ഫ്രാൻഞ്ചൈസി കരാറിൽ ഒപ്പുവെച്ചു. ഒന്നര പതിറ്റാണ്ടോളം ജനങ്ങൾ വിശ്വാസമർപ്പിച്ച ചരിത്രമുണ്ട് അഡ്രസ്സ് മെൻസ് അപ്പാരലിന്. രാജ്യാന്തര ബ്രാൻഡായ അഡ്രസ്സ് മെൻസ് അപ്പാരൽ ലോകത്തെ ഏറ്റവും മികച്ച ഫേഷനുകൾ ഒരു കുടക്കീഴിൽ ഒരുക്കിയാണ്‌ വിപണ രംഗത്ത്‌ ശ്രദ്ധ നേടിയത്.

ഒമാനിലെ ആദ്യ ശാഖ മസ്‌കറ്റിലെ അൽഖൂദ് മാക്രോ മാർട്ടിൽ മാർച്ച് മൂന്നാം വാരം ഉദ്‌ഘാടനം ചെയ്യാൻ ഒരുക്കങ്ങളായി. “അഡ്രസ്സുമായി സഹകരിക്കാൻ പറ്റിയതയിൽ അതിയായ സന്തോഷമുണ്ട്. അഡ്രസ്സ് പോലുള്ള വസ്ത്ര ബ്രാന്റ് ഒമാനിൽ കൊണ്ടുവരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. മസ്കറ്റ് മുതൽ സലാല വരെ ഓമനിലുടനീളം അഡ്രസ്സിന്റെ ശാഖ ഉടൻ തന്നെ തുടങ്ങും”- സാലിം അറിയിച്ചു. ഒമാനിൽ വസ്ത്ര വിപണനത്തിന് സാധ്യതകളേറെയുണ്ടെന്നും, മാക്രോ മാർട്ടുമായി ചേർന്ന് ഒമാനിലുടനീളമുള്ള വിദേശികൾക്കും സ്വദേശികൾക്കും അഡ്രസ്സിന്റെ ലഭ്യത ഉറപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ശംസുദ്ദീൻ പറഞ്ഞു.

മാക്രോ മാർട്ടിന്റെ മസ്‌ക്കറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ അഡ്രസ്സ് അപ്പാരൽസ്‌ ജനറൽ മാനേജർ അബ്ദുൾ നാസർ, മാക്രോ മാർട്ട് ഗ്രൂപ്പ് ജനറൽ മാനേജർ ഫൈസൽ ബിൻ ഹംസ എന്നിവരും സന്നിഹിതരായിരുന്നു. ലണ്ടൻ ആസ്ഥാനമായി 2008ൽ പ്രവർത്തനമാരംഭിച്ച അഡ്രസിന് ഇന്ത്യയടക്കം പന്ത്രണ്ടോളം രാജ്യങ്ങളിൽ അറുപതോളം ഔട്ട്ലെറ്റുകളുണ്ട്.