
സുഹാർ: ഒമാനിൽ അപകടത്തിൽപെട്ട് ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. കടത്തുരുത്തി കടവൂർ തോന്നാക്കൽ സ്വദേശി വെട്ടുവിള പുതിയാൽ പുത്തൻവീട് ഗോപകുമാർ ( 41) ആണ് റുസ്താഖിൽ മരണമടഞ്ഞത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടർന്ന് റുസ്താക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹം പത്തു വർഷമായി ഒമാനിൽ ജോലി ചെയ്തുവരുകയായിരുന്നു .