
മസ്കത്ത്: ദാഖിലിയ ഫെസ്റ്റിവലിൽ പരിസ്ഥിതി അതോറിറ്റി (ഇ.എ) ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞദിവസം നിസ്വ ഫോർട്ടിൽ നടന്ന പരിപാടിയിൽ സന്ദർശകർക്ക് പരിസ്ഥിതി അവബോധവും സംരംഭങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.
സുൽത്താനേറ്റിലെ പ്രകൃതി സംരക്ഷിക്കേണ്ടതിന് ഊന്നൽ നൽകിയുള്ള പരിപാടികളായിരുന്നു അതോറിറ്റിയുടെ സ്റ്റാളുകളിൽ ഒരുക്കിയിരുന്നത്.
ആഘോഷത്തിന്റെ പുത്തൻ കാഴ്ചകൾ തുറന്ന് ബഹ്ലയിലെ പുരാവസ്തു സൈറ്റായ സലൂത്തിൽ കഴിഞ്ഞദിവസമാണ് ഫെസ്റ്റിവലിന് തുടക്കമായത്. നിരവധി സാംസ്കാരിക, പൈതൃക, വിനോദ, സാഹസിക പ്രവർത്തനങ്ങളും പരിപാടികളും പ്രദർശനത്തിന്റെ ഭാഗമായി നടക്കും.