കേരളത്തിലെ സ്ഥാപനങ്ങളില്‍ നാളെ മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം

കേരളത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നാളെ 2023 മാർച്ച് 1 മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം.
ഭക്ഷ്യ സുരക്ഷ മാനദണ്ഡമനുസരിച്ച് ഹോട്ടലുകളിലെയും റെസ്റ്ററൻ്റുകളിലെയും തട്ടുകടകളിലെയും മറ്റ് ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് ഫെബ്രുവരി 28 ന് അവസാനിക്കും. സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ വ്യാപക പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ തീരുമാനം.

ഹെൽത്ത് കാർഡ് എടുക്കാത്തവർക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാരിൽ നിന്നുള്ള നിർദ്ദേശം. അതിനാൽ സ്ഥാപനത്തിൻറെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നിയമനടപടികളിലേക്ക് കടക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നത്.

രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം.ഡോക്ടറുടെ നിർദേശപ്രകാരം ശാരീരിക പരിശോധന,കാഴ്ചശക്തി പരിശോധന,ത്വക്ക് രോഗങ്ങൾ,വൃണം,മുറിവ് എന്നിവയുണ്ടോയന്ന പരിശോധന,പകർച്ചവ്യാധികളുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന,വാക്സിനെടുത്തിട്ടുണ്ടോ എന്ന പരിശോധനയൊക്കെ നടത്തണം.സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം.ഒരു വർഷമാണ് ഹെൽത്ത് കാർഡിൻ്റെ കാലാവധി.