
മസ്കറ്റ്: ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ നിന്ന് മസ്കറ്റിലേക്ക് പോയ സലാം എയർ വിമാനം എഞ്ചിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതായി ഒമാൻ സലാം എയർ അറിയിച്ചു.
ചിറ്റഗോംങിൽ നിന്ന് മസ്കറ്റിലേക്കുള്ള സലാം എയർ വിമാനത്തിൽ ചരക്ക് ഹോൾഡിൽ പുക കണ്ടെത്തിയ സാഹചര്യത്തിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടു. മുൻകരുതൽ നടപടിയായി വിമാനം നാഗ്പൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഉടൻ തന്നെ, എമർജൻസി, എഞ്ചിനീയറിംഗ് ടീം വിമാനം പരിശോധിച്ചു, തീപിടിത്തമൊന്നും കണ്ടെത്തിയില്ല. വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു, എല്ലാ യാത്രക്കാരെയും ജീവനക്കാരെയും മസ്കറ്റ് എയർപോർട്ടിലേക്ക് തിരിച്ചയച്ചതായും സലാം എയർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കാലതാമസം മൂലമുണ്ടായ അസൗകര്യത്തിൽ സലാം എയർ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് ഉറപ്പുനൽകാൻ ആഗ്രഹിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 200 ഓളം യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.