
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ പല ഗവർണറേറ്റുകളിലും ഇടത്തരം മുതൽ കനത്ത മഴ ലഭിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.”ഇടിമിന്നലിനൊപ്പം സജീവമായ കാറ്റും, മുസന്ദം, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ ആലിപ്പഴം വർഷം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മസ്‌കറ്റ്, അൽ ദഖിലിയ, നോർത്ത് എ ഷർഗിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ വാദികൾ കവിഞ്ഞൊഴുകാൻ സാധ്യതയുള്ളതായി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.