കല്യാൺ ജൂവലേഴ്സിന്റെ പുതിയ ഷോ റൂം റുവി ലുലു സൂക്കിൽ

കല്യാൺ ജൂവലേഴ്‌സ് മസ്ക്കറ്റിലെ റുവി ഹൈസ്ട്രീറ്റിലുള്ള ലുലു സൂക്കിൽ പുതിയ ഷോ റൂം തുറന്നു. കല്യാൺ ജൂവലേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ടി എസ് കല്യാണരാമനും എക്സിക്യൂട്ടീവ് ഡയറക്റ്റർ രമേഷ്‌ കല്യാണരാമനും രാജേഷ് കല്യാണരാമനും ചേർന്ന് ഓണ്ലൈനായി ഉദ്‌ഘാടനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വർണ്ണാഭരങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. മറ്റ് മെഗാ ഓഫറുകളും കല്യാൺ ജൂവലേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും. ഈ ആനുകൂല്യങ്ങൾ നവംബർ 20 വരെ ഒമാനിലെ എല്ലാ ഷോ റൂമുകളിലും ലഭ്യമാകും.

കൂടാതെ ഉപഭോക്താക്കൾക്ക് സ്വർണ്ണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ്‌ റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. 10 % മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ അഭരങ്ങൾ ബുക്ക് ചെയ്യാനുമാകും.