ഒമാനിൽ ഹജ്ജ് തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്തത് 33,000-ത്തിലധികം പേർ

മസ്കത്ത്: ഹിജ്റ 1444 സീസണിലെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന് 33,536 അപേക്ഷകൾ ലഭിച്ചു. ഇവരിൽ 29,930 പേർ ഒമാനികളും 3,606 പേർ പ്രവാസികളുമാണ്. ഇലക്‌ട്രോണിക് സംവിധാനം വഴി അപേക്ഷകൾ സമർപ്പിച്ച് രജിസ്‌ട്രേഷൻ ഞായറാഴ്ച അവസാനിച്ചു.

ഏറ്റവും കൂടുതൽ അപേക്ഷകൾ രേഖപ്പെടുത്തിയത് അൽ ദഖിലിയ ഗവർണറേറ്റാണ്, തൊട്ടുപിന്നാലെ നോർത്ത് അൽ ബത്തിന ഗവർണറേറ്റും മസ്കത്ത് ഗവർണറേറ്റുമാണ്.