കിണർ ജലം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ഷഹീൻ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ സൃഷ്‌ടിച്ച മേഖലകളിൽ പൊതു ജനങ്ങൾ കുടിക്കാനായി കിണറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. ഒമാൻ ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത്തരം കിണറുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മാലിന്യം കലരാൻ സാധ്യത ഉള്ളതിനാലാണ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയത്. തെക്കൻ – വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ ഉള്ളവർക്കാകും നിർദ്ദേശം പ്രധാനമായും ബാധകമാകുക.