മസ്കത്ത്: വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭത്തിൽ ഒമാൻ പൗരന്മാർക്കും ഒമാൻ സുൽത്താനേറ്റിലെ താമസക്കാർക്കും സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ അറിയിച്ചു. ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
മുഴുവൻ ഇസ്ലാമിക രാഷ്ട്രവും വിശുദ്ധ മാസത്തിന്റെ ആഗമനത്തിൽ, അവരുടെ ഉപവാസവും പ്രാർത്ഥനകളും സൽകർമ്മങ്ങളും സ്വീകരിക്കാൻ സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായും സുൽത്താൻ ആശംസയിൽ കൂട്ടിച്ചേർത്തു.