മസ്‌കത്ത്: മുനിസിപ്പൽ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ തെരുവ് കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിന്നുള്ള പുതിയ മാർഗനിർദേശങ്ങൾ മസ്‌കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കി. ഒമാനികൾക്ക് മാത്രമേ ഈ ബിസിനസിൽ ഏർപ്പെടാൻ കഴിയൂ എന്നും മസ്‌കത്ത് ഗവർണറേറ്റിലുടനീളം പ്രവാസി തൊഴിലാളികളെ നിയമിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
മൊബൈൽ വെൻഡിംഗ് ബിസിനസിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ പ്രവർത്തനത്തിന് പ്രാഥമിക അംഗീകാരത്തിനായി അപേക്ഷിക്കണം, കൂടാതെ മുനിസിപ്പാലിറ്റിയിൽ നിന്ന് അന്തിമ അനുമതി നേടാതെ അത് ആരംഭിക്കാൻ പാടില്ലായെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം പ്രവർത്തനം ആരംഭിക്കുമ്പോൾ ലൈസൻസുള്ള എല്ലാ വെണ്ടർമാരും നിശ്ചിത ആരോഗ്യ ആവശ്യകതകൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.