മസ്‌കറ്റ്: കനത്ത മഴയും ഇടിമിന്നലും ഒമാൻ സുൽത്താനേറ്റിനെ മാർച്ച് 27 ചൊവ്വാഴ്ചയും മാർച്ച് 28 ബുധനാഴ്ചയും ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുന്നറിയിപ്പിലൂടെ അറിയിച്ചു.
“മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ ഗവർണറേറ്റുകളിൽ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു, ഇത് 30 മില്ലിമീറ്റർ മുതൽ 80 മില്ലിമീറ്റർ വരെ (24 മണിക്കൂറിനുള്ളിൽ) വരാമെന്നും, ഇത് ഗവർണറേറ്റുകളിൽ ഉച്ചയ്ക്കും വൈകുന്നേരവും ക്രമേണ വ്യാപിക്കുമെന്നും സിഎഎ മുന്നറിയിപ്പിലൂടെ വ്യക്തമാക്കി. സൗത്ത് അൽ ബത്തിന, അൽ ദഖിലിയ, മസ്‌കറ്റ്, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ, പിന്നീട് രാത്രി അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകലും മഴയും ഇടിമിന്നലും ഉണ്ടാകുന്നുള്ള സാധ്യതയുള്ളതായും മുന്നറിയിപ്പിൽ കൂട്ടിച്ചേർത്തു.