സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി മരണം

സൗദിയിൽ ഉംറക്ക് പോകുന്നവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ മരിച്ചു. ബംഗ്ലാദേശുകാരാണ് കൂടുതലും ബസില്‍ ഉണ്ടായിരുന്നത്. മഹായില്‍ ചുരത്തില്‍ മറിഞ്ഞ ബസിന് തീപ്പിടിച്ചുവെന്നാണ് പ്രാഥമിക വിവരം.

21 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഒരാൾ ഇന്ത്യക്കാരനാണെന്നും സംശയിക്കുന്നു. പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അബഹ അസീര്‍ ആശുപത്രി, ജര്‍മന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.