മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ നിരവധി വിലായത്തുകളിലും ഗവർണറേറ്റുകളിലും ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനി തലസ്ഥാനമായ മസ്കറ്റിന്റെ തീരങ്ങളിൽ ഇപ്പോൾ മേഘങ്ങൾ രൂപം കൊള്ളുന്നു, സുൽത്താനേറ്റിന്റെ മിക്ക ഗവർണറേറ്റുകളിലും വിലായത്തുകളിലും മഴ തുടരുകയാണ്.
“വടക്കൻ അൽ ഷർഖിയയിലെ ചില വിലായത്തുകൾ, അൽ ബുറൈമി (മഹ്ദ), തെക്കൻ അൽ ബത്തിന (സുവൈഖ്) എന്നിവിടങ്ങളിൽ ഇടിമിന്നലിനൊപ്പം ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു.
ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും മസ്കറ്റ് ഗവർണറേറ്റിന്റെ തീരങ്ങളിലും ദക്ഷിണ അൽ ഷർഖിയയിലും മേഘങ്ങൾ രൂപപ്പെടുന്നത് തുടരുകയാണെന്നും അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മേഘങ്ങളുടെ ഒഴുക്ക് തുടരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
മിക്ക ഗവർണറേറ്റുകളിലും ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലപ്പോൾ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.