താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം മുസ്ലിം പള്ളിക്കു നേരെയുണ്ടായ അക്രമണത്തെ ഒമാൻ അപലപിച്ചു. തെക്കൻ അഫ്ഗാനിലെ കാണ്ഡഹാറിലാണ് അക്രമണമുണ്ടായത്. പള്ളിയിൽ പ്രാർഥനയ്ക്കായെത്തിയെ 47 പേരാണ് അക്രമണത്തിൽ മരണപ്പെട്ടത്. നൂറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിൽ ഷിയ പള്ളികൾക്ക് നേരെ ഈ മാസം നടക്കുന്ന രണ്ടാമത്തെ അക്രമണമാണിത്. അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.