റമദാനിൽ ഒമാനിലെ ചില റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം

മസ്‌കത്ത്: വിശുദ്ധ റമദാൻ മാസത്തിൽ മസ്‌കത്ത് ഗവർണറേറ്റ്, അൽ ദഖിലിയ റോഡ് (മസ്‌കറ്റ്-ബിദ്ബിദ് പാലം), അൽ ബത്തിന ഹൈവേ (മസ്‌കറ്റ്-ഷിനാസ്) എന്നിവിടങ്ങളിലെ പ്രധാന റോഡുകളിൽ ട്രക്കുകളുടെ ഗതാഗതം നിരോധിച്ചതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു.

ഞായർ മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ 9 വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെയും ശനിയാഴ്ച വൈകുന്നേരം 6 മുതൽ രാത്രി 10 വരെയുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ട്രക്ക് ഡ്രൈവർമാരും മുകളിൽ സൂചിപ്പിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ഡ്രവർമാരോട് ആവശ്യപ്പെട്ടു.