മസ്‌കറ്റ്: ആഫ്രിക്കൻ രാജ്യങ്ങളായ ഫെഡറൽ റിപ്പബ്ലിക് ഓഫ് ടാൻസാനിയ, ഇക്വറ്റോറിയൽ ഗിനിയ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്കെതിരെ ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധിയായ മാർബർഗ് വൈറസ് രോഗം (എംവിഡി) പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രോഗം മൂലമുള്ള മരണനിരക്ക് 60 മുതൽ 80% വരെയാണെന്ന് കണക്കാക്കപ്പെടുന്നു.
യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയയിലും ഇക്വറ്റോറിയൽ ഗിനിയയിലും മാർബർഗ് ഹെമറാജിക് ഫീവർ പൊട്ടിപ്പുറപ്പെടുന്നത് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് സർവൈലൻസും എമർജൻസി മാനേജ്‌മെന്റ് സെന്ററും പ്രതിനിധീകരിക്കുന്ന ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്.