
മസ്കറ്റ്: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റിയും തൊഴിൽ മന്ത്രാലയവും ചേർന്ന് സീബ് മാർക്കറ്റുകളിൽ പരിശോധന നടത്തി. ആരോഗ്യ ചട്ടങ്ങൾ ലംഘിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയ സ്റ്റോറുകളിൽ നിന്നുള്ള സാധനങ്ങൾ പിടിച്ചെടുത്തു. കൂടാതെ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.